യു.എ.ഇ ജീനോം നയം പ്രഖ്യാപിച്ചു. ജനിതഘടന പഠിച്ച് പൗരന്‍മാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ജീനോം സ്ട്രാറ്റജി.
ഈരംഗത്തെ പദ്ധതികള്‍ക്കായി ‘എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിനും’ രൂപം നല്‍കിയിട്ടുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍ തുടങ്ങി ജനിതക സ്വഭാവമുള്ള രോഗങ്ങളുടെ വ്യാപനം കുറക്കാനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ജീനോം നയത്തിന്റെ ലക്ഷ്യം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ജീനോം നയം പ്രഖ്യാപിച്ചത്.