ആലപ്പുഴ: ധന്‍ബാദ്– ആലപ്പുഴ എക്‌സ്‌പ്രസ് ട്രെയിനില്‍നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചു. ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സും ആലപ്പുഴ സിഐയും സംഘവും റെയില്‍വേ പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് നാലുലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചത്.
ധന്‍ബാദ് എക്‌സ്‌പ്രസില്‍ ആലപ്പുഴയിലേക്ക് കഞ്ചാവ് കടത്തുന്നു എന്ന വിവരത്തിലാണ് പരിശോധന നടത്തിയത്.
സിസിടിവിയുടെയും രജിസ്ട്രേഷന്‍ ചാര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം തുടങ്ങി. ആലപ്പുഴഎക്‌സൈസ് സിഐ വൈ പ്രസാദിന്റെ നേതൃത്വത്തില്‍ ആര്‍പിഎഫ് അസി. എസ്‌ഐ എ അജിമോന്‍, സി മധു, സി എസ് സഞ്ജി, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍മാരായ റോയി ജേക്കബ്, ജി അലക്‌സാണ്ടര്‍, പ്രിവന്റീവ് ഓഫീസര്‍ വി കെ മനോജ്കുമാര്‍, എം സി ബിനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു ഉമേഷ്, വി ആര്‍ വികാസ്, ബി അഭിലാഷ്, എക്‌സൈസ് ഡ്രൈവര്‍ ജോസ് എന്നിവരാണ് പരിശോധന നടത്തിയത്.