സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്.

0
52

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്.

കാരുണ്യ ഫാര്‍മസികള്‍ വഴി കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ 350 മുതല്‍ 2000 രൂപക്ക് മുകളില്‍ വരെ വിലയുള്ള വാക്സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി 95.52 രൂപക്കാണ് നല്‍കുന്നത്.

ടൈഫോയ്ഡ് വാക്സിന്‍ അവശ്യമരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില കൂടിയ വാക്സിന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയും ഉയര്‍ന്നിരുന്നു. പരമാവധി വിലകുറച്ച്‌ ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here