ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിഷു ആഘോഷ വേളയിൽ എല്ലാവർക്കും എന്റെ ആശംസകൾ. ഒപ്പം എല്ലാവർക്കും ഒരു നല്ല വർഷം ആരംഭിക്കുന്നു’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. എല്ലാ വർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം നേരുന്നു. നിങ്ങളുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്നായിരുന്നു ചിത്രത്തിലെ വാക്കുകൾ.
കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപത് മുർമു വിഷു ആശംസകൾ അറിയിച്ചിരുന്നു. ഏപ്രിൽ 14,15 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഘോഷിക്കുന്ന വൈശാഖി, വിഷു, റൊംഗാലി ബിഹു, നബ ബർഷ, വൈശാഖാദി, പുത്താണ്ടു പിറപ്പ് എന്നീ ദിനങ്ങളോടനുബന്ധിച്ചാണ് രാഷ്‌ട്രപതി ആശംസകൾ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ആശംസ പങ്കുവെച്ചത്.