സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു;

0
91

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നല്‍കിയ ഉത്തരവ് പ്രകാരം കീഴ്വായ്പൂർ എസ് എച്ച് ഒ ക്രൈം നമ്പര്‍ 600/2022 ആയി കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. അദ്ദേഹം നടത്തിയ ഈ പരാമർശം ഇന്ത്യൻ ഭരണഘടനക്കെതിരെ ഉള്ളതാണെന്നും കേസെടുക്കണമെന്നും രാജിവയ്ക്കണമെന്നുള്ള ആവശ്യങ്ങളിലേക്ക് എത്തി.

പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉന്നയിച്ച് രംഗത്തെത്തി. കേരളത്തിലെ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് സജി ചെറിയാന്റെ പ്രസ്താവന ഇടം പിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here