ബെംഗളൂരു; ജെ ഡി എസ് നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ പിൻമാറണമെന്ന നിർദ്ദേശവുമായി ദേശീയ നേതൃത്വം.അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്റ് കർശന നിർദ്ദേശം നൽകിയത്. 2023 ലെ തിരഞ്ഞെടുപ്പിൽ തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയാൽ ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വത്തിന്റെ നിർദ്ദേശം.