പാർലമെന്റ് അംഗത്വം രാജിവച്ച് ബോറിസ് ജോൺസൺ

0
65

പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി നേരിടേണ്ടി വരുമെന്ന് അറിയിച്ചതിനെത്തുടർന്ന് മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്‌ച പാർലമെന്റ് അംഗത്വം രാജിവച്ച് ബ്രിട്ടനെ ഞെട്ടിച്ചു. ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തുറന്ന പിരിമുറുക്കത്തിന് ഒടുവിൽ തന്റെ രാഷ്ട്രീയ എതിരാളികളോടും, അദ്ദേഹത്തിന്റെ പിൻഗാമിയായ ഋഷി സുനക്കിനോടും കടുത്ത അതൃപ്‌തിയോടെയാണ്  അദ്ദേഹം പടിയിറങ്ങിയത്.

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് നിയമങ്ങൾ ലംഘിച്ച സർക്കാർ പരിപാടികളുടെ ഒരു പരമ്പരയായ “പാർട്ടിഗേറ്റിനെക്കുറിച്ച്” പാർലമെന്റിൽ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകകളിൽ നിയമനിർമ്മാതാക്കൾ നടത്തിയ അന്വേഷണത്തിന്റെ ഫലങ്ങൾ ലഭിച്ചതിന് ശേഷമാണ് ജോൺസൺ രാജിവച്ചത്.

ഒരു നീണ്ട രാജി പ്രസ്‌താവനയിൽ, തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നതായി ജോൺസൺ ആരോപിച്ചു. തന്റെ രാഷ്ട്രീയ ജീവിതം ഇനിയും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചന നൽകി. “പാർലമെന്റ് വിടുന്നത് വളരെ സങ്കടകരമാണ്- പ്രത്യേകിച്ച് ഈ സമയത്ത്” അദ്ദേഹം പറഞ്ഞു.

“പ്രിവിലേജസ് കമ്മിറ്റിയിൽ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചു- ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു- എന്നെ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ എനിക്കെതിരെ നടപടികൾ സ്വീകരിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു.” 58 കാരനായ ജോൺസൺ പറഞ്ഞു. സർക്കാർ, പ്രതിപക്ഷ പാർട്ടികൾ അടങ്ങുന്ന അന്വേഷണ സമിതിയെ ‘കങ്കാരൂ കോടതി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

“ആരംഭം മുതലുള്ള അവരുടെ ഉദ്ദേശ്യം വസ്‌തുതകൾ പരിഗണിക്കാതെ എന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു,” ജോൺസൺ പറഞ്ഞു. ഹൗസ് ഓഫ് കോമൺസിലെ സബർബൻ ലണ്ടൻ സീറ്റിലേക്കുള്ള നിയമനിർമ്മാതാവായി ജോൺസണെ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രത്യേക തിരഞ്ഞെടുപ്പിന് രാജി കാരണമാകും.

കരിയറിൽ ഉടനീളം നിരവധി അഴിമതികളും, തിരിച്ചുവരവുകളും കണ്ടിട്ടുള്ള ജോൺസൺ, 2019ൽ കൺസർവേറ്റീവുകളെ വൻ വിജയത്തിലേക്ക് നയിച്ചെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ സ്വന്തം പാർട്ടി തന്നെ അദ്ദേഹത്തെ പുറത്താക്കി.

2020-ലും 2021-ലും സർക്കാർ കെട്ടിടങ്ങളിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് നടന്ന നിരവധി സമ്മേളനങ്ങളെക്കുറിച്ച് പാർലമെന്റിൽ നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രസ്‌താവനകളിൽ ഹൗസ് ഓഫ് കോമൺസ് സ്‌റ്റാൻഡേർഡ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ ഫലത്തിനായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു.

നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് നിയമനിർമ്മാതാക്കൾക്ക് ഉറപ്പുനൽകിയപ്പോഴും പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി ജോൺസൺ സമ്മതിച്ചു, എന്നാൽ താൻ മനഃപൂർവം അങ്ങനെ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാരകമായ ഒരു മഹാമാരിയെ നേരിടാൻ അമിതമായി ജോലി ചെയ്യുന്ന സ്‌റ്റാഫ് അംഗങ്ങൾക്കിടയിൽ മനോവീര്യം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നിയമപരമായ ജോലി ഇടത്തെ ഒത്തുചേരലുകൾ, ഒരു സ്‌റ്റാഫിനുള്ള യാത്രയയപ്പ്, സ്വന്തം ജന്മദിന പാർട്ടി എന്നിവയന് താൻ പങ്കെടുത്ത പരിപാടികളെന്ന് അദ്ദേഹം കമ്മിറ്റിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here