ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ പാക് ബലൂൺ കണ്ടെത്തി. വിമാനത്തിന്റെ ആകൃതിയിലുള്ള ‘PIA’ (പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്) എന്നെഴുതിയ ബലൂൺ ആണ് കണ്ടെടുത്തത്.
കത്വ ജില്ലയിലെ ഹിരാനഗറിലാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള നിഗൂഢ ബലൂൺ നിലത്ത് കിടക്കുകയായിരുന്നു. സുരക്ഷാ സേന ബലൂൺ പിടിച്ചെടുത്തു. എവിടെ നിന്നാണ് ഇത് എത്തിയതെന്ന് കണ്ടെത്താൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ ഷിംലയിലെ ഒരു ആപ്പിൾ തോട്ടത്തിൽ, വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയിരുന്നു. അതിലും പിഐഎയുടെ ലോഗോയുണ്ടായിരുന്നു. മെയ് 20 ന് അമൃത്സറിൽ പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായും മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായും സേന അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം, പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) നാല് പാകിസ്ഥാൻ ഡ്രോണുകൾ ബിഎസ്എഫ് തടയുകയും അവയിൽ മൂന്നെണ്ണം വെടിവച്ചിടുകയും ചെയ്തിരുന്നു.