റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്ബോളിൽ കരുത്തരായ അർജന്റീനയ്ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.
അർജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിൽ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.