ഭരണങ്ങാനം: ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് വ്യാപക നാശനഷ്ടം .ഇടപ്പാടി അയ്യമ്ബാറ കൂവക്കാട് തച്ചിലേട്ട് ശ്രീനിവാസന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു .
വ്യാഴാഴ്ച വൈകുന്നേരം 5 .30 ഓടുകൂടി വീശിയടിച്ച ചുഴലിക്കാറ്റാണ് നാശനഷ്ടം വരുത്തിയത്.
കുട്ടികളുടെ പഠനോപകരണങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങള്‍ക്കും നശിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് മെമ്ബര്‍ രാജേഷ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.