മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രതിപക്ഷ നിരയെ ആശങ്കപ്പെടുത്തി ശിവസേനയുടെ നീക്കം. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ ശിവസേന പിന്തുണച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നതിന് ശിവസേന എം പിമാര്‍ ഉദ്ധവ് താക്കറെയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി എം പിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ