ദില്ലി: ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്ത് എത്തുമെന്ന് ശാസ്ത്രസാങ്കേത വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. ഇത്രയും കാലം മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് നോക്കി നിന്നിരുന്ന ഇന്ത്യ ബഹിരാകാശ മേഖലയില്‍ വന്‍ കുതിപ്പിനാണ് ഒരുങ്ങുന്നത്. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനെ വഹിച്ച് കൊണ്ടുള്ള ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിനായുള്ള മുന്നൊരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ഇതോടെ ഇന്ത്യക്കാര്‍ക്ക് ബഹിരാകാശത്ത് എത്താനാവുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അതേസമയം ഈ മിഷന്റെ ട്രയല്‍ റണ്‍ ഈ വര്‍ഷം അവസാനം നടക്കുമെന്നും മന്ത്രി പറയുന്നു.
ഇന്ത്യക്കാരായ ഒന്നോ രണ്ടോ ആളുകള്‍ ബഹിരാകാശത്തേക്ക് പോകുമെന്ന് മന്ത്രി പറയുന്നു. ഗഗന്‍യാന്‍ അതിനായി സജ്ജമായി കഴിഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണാര്‍ത്ഥത്തില്‍ മിഷന്‍ നടത്തും. അതിന് ശേഷമായിരിക്കും യഥാര്‍ത്ഥ മിഷന്‍ നടത്തുക. ആദ്യത്തെ ട്രയലില്‍ മനുഷ്യര്‍ ആരുമുണ്ടാവില്ല. കാലിയായ വാഹനമാണ് അയക്കുക. രണ്ടാമത്തെ ട്രയലില്‍ ഒരു വനിതാ റോബോട്ട് ഉണ്ടാവും. ഇതൊരു ബഹിരാകാഷ ശാസ്ത്രജ്ഞ കൂടിയായിരിക്കും. വയോമിത്ര എന്നാണ് ഈ റോബോട്ടിന്റെ പേരെന്നും മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.