കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍ എസ് എസ് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് നടന്‍ ഹരീഷ് പേരടി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി ഡി സതീശന്‍ ആര്‍ എസ് എസിന്റെ വേദി പങ്കിട്ടെതില്‍ ഒരു തെറ്റുമില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.
വി ഡി സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്..ബി ജെ പിയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് …അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല …നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ് ?..
അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ ഇന്ത്യ എന്റെ രാജ്യമാണ്…എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്..പിന്നെ എന്താണ് പ്രശ്‌നമെന്നും ഹരീഷ് പേരടി ചോദിച്ചു.