പള്ളി തർക്കം: സമര പ്രഖ്യാപനവുമായി യാക്കോബായ സഭ

0
73

കൊച്ചി: പള്ളിത്തര്‍ക്കത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യാക്കോബായ സഭ നീതി നിഷേധിക്കപ്പെട്ടെന്ന് യാക്കോബായ സഭ. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്നും പ്രഖ്യാപനം. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ഡിസംബര്‍ 13 ന് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭയുടെ അറിയിപ്പ്. ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതിവിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭ നേതൃത്വം ചൂണ്ടികാട്ടുന്നു. നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍റിലേ സത്യാഗ്രഹ സമരം നടത്താനും യാക്കോബായ സഭ നേരത്തെ തീരുമാനിച്ചിരുന്നു.

 

സഭക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.സര്‍ക്കാരിനെതിരെയല്ല, നീതി ലഭിക്കാന്‍ വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് സഭ സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഷ്‍ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ നാളെ പന്തല്‍ കെട്ടി സമരം നടത്തുമെന്നും 13 ന് ഈ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തും എന്ന് വിശ്വാസം ഉണ്ട്. നിയമം നീതിയില്‍ അല്ലാതെ വന്നതിനാലാണ് സമരം നടത്തുന്നത്. ജനുവരി ഒന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്തുന്നത്. സെമിത്തേരിയുടെ കാവല്‍ക്കര്‍ എന്നാണ് ഓര്‍ത്തഡോക്സുകാരെ വിളിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചുയ

 

ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഒത്തശ ചെയ്യുന്ന നടപടി പൊലീസ് പിന്‍വലിക്കണമെന്ന് യാക്കോബായ സഭാ ട്രസ്റ്റി കമാണ്ടര്‍ ആവശ്യപ്പെട്ടു. പതിനഞ്ചു ലക്ഷം വിശ്വാസികളെ പുറത്താകുന്ന നീചമായ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും സ്വത്താണ് അവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here