ദുബായിയിൽ വീണ്ടും പുതിയ ആഡംബര വില്ല സ്വന്തമാക്കി മുകേഷ് അംബാനി.

0
55

ദുബായി: ദുബായിയിൽ വീണ്ടും പുതിയ ആഡംബര വില്ല സ്വന്തമാക്കി ശതകോടീശ്വരനായ മുകേഷ് അംബാനി. ദുബായിലെ പാം ജുമെയ്റയിലാണ് വില്ല വാങ്ങിയത്. 160 മില്യൺ ഡോളർ ( 1349.60 കോടി രൂപ) ആണ് വില്ലയുടെ വിലയെന്നാണ് റിപ്പോർട്ട്.

സ്റ്റാർബക്‌സ്, എച്ച് ആൻഡ് എം, വിക്ടോറിയ സീക്രട്ട് എന്നിങ്ങനെ വൻകിട കമ്പനികളിൽ നിക്ഷേപമുള്ള കുവൈത്ത് വ്യവസായി മുഹമ്മദ് അൽഷായുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വില്ല. എന്നാൽ വില്ല വാങ്ങിയതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും റിലയൻസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില്ല വാങ്ങിയതായുള്ള വാർത്തകൾ നേരത്തേ വന്നിരുന്നുവെങ്കിലും മറ്റൊരു കോടീശ്വരനാണ് ഇത് സ്വന്തമാക്കിയത് എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ ഉണഅടായിരുന്നത്.

ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപാണ് ദുബായിലെ പാം ജുമെയ്‌റ. 161 മില്യൺ ഡോളറിനാണ് വില്ല വിറ്റതെന്ന് ദുബായ് ലാന്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉടമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പുതിയ വില്ലയിൽ എട്ട് മുറികളും 10 ബാത്ത്റൂമുകളുമാണ് ഉള്ളത്. ജിം, തിയറ്റർ, ജാകുസി കൂടാതെ ഭൂഗർഭ അറയിൽ 15 കാർ പാർക്കിംഗ് ഏരിയകൾ എന്നിങ്ങനെ അത്യാഡംബര സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here