ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു

0
369

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാഹചര്യത്തിൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​വ​രു​മാ​യി ഡി​ജി​പി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യതിനെ തുടർന്നാണ് ഡി​ജി​പിയും നിരീക്ഷണത്തിൽ പോയത്.

ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ല്‍ ക​രീ​മി​ന് വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നും ക​ള​ക്ട്രേ​റ്റി​ലെ 21 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ള​ക്ട​ർ നേ​ര​ത്തെ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു.

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ഉ​ള്‍​പ്പെ​ടെ പ്ര​ധാ​ന യോ​ഗ​ങ്ങ​ളി​ലെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു​മി​ച്ചാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here