കോവിഡ് വ്യാപനം ; സ്വാതന്ത്ര്യദിന പരേഡ് ചടങ്ങുകൾ പത്ത് മിനിറ്റ് മാത്രം

0
161

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് ചടങ്ങുകൾ പത്ത് മിനിറ്റ് ആയി ചുരുക്കി. മുഖ്യമന്ത്രി അഞ്ചു മിനിറ്റ് മാത്രമേ പ്രസം​ഗിക്കൂ. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കൽ മാത്രമേ ഉണ്ടാവൂ. മാർച്ച് പാസ്റ്റും, ഗാർഡ് ഓഫ് ഓണർ പരിശോധനയുമുണ്ടാവില്ലെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here