മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കോവിഡ് മരണനിരക്ക് കൂടുന്നു. 24 മണിക്കൂറിനിടെ 627 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 55,293 ആയി. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്സിക്കോ.
ഒറ്റദിവസം കൊണ്ട് രാജ്യത്ത് 7,371 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. 505,751 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3.41 ലക്ഷം പേർ രോഗമുക്തരായി.