തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും സ്വര്‍ണകടത്ത് ആയുധമാക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വര്‍ണകടത്ത് വിഷയവുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിച്ചു. എന്നാല്‍ സബ്മിഷനില്‍ ക്രമപ്രശ്‌നമുണ്ട് എന്ന് ചൂണ്ടിക്കാട്ടി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയതോടെ നിയമസഭ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് സാക്ഷ്യം വഹിച്ചു.
സ്വര്‍ണകടത്ത് സബമിഷനില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് ക്രമപ്രശ്‌നമായി ഭരണപക്ഷം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം എസ് ജയശങ്കര്‍ സ്വര്‍ണ കടത്ത് കേസ് ഗൗരവമായി പരിശോധിക്കണം എന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സബ്മിഷനുമായി എത്തിയത്.
എന്നാല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് അത് കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധയില്‍ വരുന്നതാണ് എന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ വരാത്തത് കൊണ്ടായതിനാല്‍ ഈ നോട്ടീസ് പരിഗണിക്കരുത് എന്നുമുള്ള ക്രമപ്രശ്‌നമാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടിയത്.