ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മൂന്ന് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വക്താവ് രാജേന്ദ്ര പ്രസാദ് റതുരി, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കമലേഷ് രാമന്‍, സംസ്ഥാന സോഷ്യല്‍ മീഡിയ ഉപദേഷ്ടാവ് കുല്‍ദീപ് ചൗധരി എന്നിവരാണ് രാജിവച്ചത്. മൂന്ന് പേരും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മൂന്നുപേരെയും ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഉത്തരാഖണ്ഡില്‍ എഎപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകണമെന്ന് നേതാക്കളോട് സിസോദിയ അഭ്യര്‍ഥിച്ചു.