തമിഴ്‌നാട് മന്ത്രിക്ക് നേരെ നാട്ടുകാർ ചെളി എറിഞ്ഞു

0
41

ഫെംഗൽ ചുഴലിക്കാറ്റ് ബാധിത പ്രദേശം സന്ദർശിച്ച തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്കു നേരെ രോഷാകുലരായ ഗ്രാമവാസികൾ ചളി എറിഞ്ഞു. വീടുകളിൽ വെള്ളക്കെട്ട് സൃഷ്ടിച്ച അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനത്തിൽ പ്രശ്നത്തിൽ രോഷാകുലരായ ജനങ്ങളാണ് ചെളി എറിഞ്ഞത്. തിരുച്ചിറപ്പള്ളി-ചെന്നൈ പാതയിലെ ഇരുവേൽപട്ട് മേഖലയിലാണ് തമിഴ്‌നാട് വനം മന്ത്രിക്ക് നേരെ രോഷാകുലരായ ഗ്രാമവാസികൾ ചെളി വാരിയെറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കാൻ അടിയന്തര നടപടി വേണമെന്നും ആശ്വാസനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ മുതൽ സമരം നടത്തിയ നാട്ടുകാർ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊൻമുടി എത്തിയപ്പോൾ ചില പ്രതിഷേധക്കാർ അദ്ദേഹത്തിൻ്റെ കാറിന് നേരെ ചെളി എറിയുകയും വാഹനത്തിൽ നിന്ന് ഇറങ്ങി അവരുമായി നേരിട്ട് സംവദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഫെങ്കൽ ചുഴലിക്കാറ്റ് ജില്ലയിൽ വീശിയടിച്ചതിന് ശേഷം രണ്ട് ദിവസമായി ഉദ്യോഗസ്ഥർ തങ്ങളുടെ ഒറ്റപ്പെട്ട ഗ്രാമം സന്ദർശിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here