വനിതാ ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സ്ത്രീ വേഷം ധരിച്ചെത്തിയ പുരുഷതാരം പിടിയില്‍. തല മുതല്‍ പാദം വരെ ബുര്‍ഖ ധരിച്ചാണ് വ്യാജപേരില്‍ ഇയാള്‍ മത്സരിക്കാനെത്തിയത്. 25 കാരനായ കെനിയന്‍ ചെസ് താരം സ്റ്റാന്‍ലി ഒമോണ്ടിയാണ് ആള്‍മാറാട്ടം നടത്തി പിടിക്കപ്പെട്ടത്.കെനിയന്‍ വനിതാ ചെസ്സ് ടൂര്‍ണമെന്റിലാണ് തട്ടിപ്പ് നടത്തിയത്.
മില്ലിസെന്റ് അവൂര്‍ എന്ന വ്യാജപേരിലാണ് ഒമോണ്ടി ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ നടത്തിയത്. കണ്ണടയും കറുത്ത ബുര്‍ഖയുമായിരുന്നു വേഷം. ശക്തരായ താരങ്ങള്‍ക്കെതിരെ വിജയിച്ചത് നിഷ്പ്രയാസം ജയിച്ചതില്‍ സംശയം തോന്നിയ സംഘാടകര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് താന്‍ ഇത്തരമൊരു നടപടിയിലേക്ക് എത്തിയതെന്ന് ഒമോണ്ടി പറഞ്ഞു. എന്ത് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒമോണ്ടിയുടെ നടപടി ഗൗരവതരമാണെന്ന് ചെസ് കെനിയ പ്രസിഡന്റ് ബെര്‍ണാഡ് വഞ്ജല പറഞ്ഞു.