ജൈവ മാലിന്യ സംസ്കരണത്തിലൂടെ നാടിനു തിലകക്കുറിയായി IFSE

0
218

International Foundation For Social Empowerment (IFSE)  അന്താരാഷ്ട്ര ലെവലിൽ റെജിസ്റ്റർ ചെയ്ത ട്രസ്റ്റാണ്. ഈ പ്രസ്ഥാനം സമൂഹത്തിന്റെ ശാക്തീകരണത്തിനു മുൻതൂക്കം നൽകുന്നു . കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു .

പഞ്ചായത്തടിസ്ഥാനത്തിൽ പ്രവർത്തകരെ കണ്ടെത്തി വീടുകളിൽ വേയ്സ്റ്റാകുന്ന ഭക്ഷണ  പദാർത്ഥങ്ങളും, പച്ചക്കറി വേയ്സ്റ്റും ഉപയോഗിച്ച് ജൈവകീട നാശിനിയും, ജൈവവളവും വീടുകളിൽ തന്നെ   മറ്റ്    പരിസ്ഥിതി പ്രശ്നങ്ങളില്ലാതെ ഉൽപാദിപ്പിക്കു കയെന്നതാണ് പ്രധാന ലക്ഷ്യം. പ്രകൃതിക്കും ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്കു പോലും ഭീക്ഷണിയായിരിക്കുന്ന രാസ മരുന്നുകള നിർമ്മാർജനം ചെയ്യുന്നതിനും ജൈവ കൃഷി പ്രോൽസാഹിപ്പിക്കുകയും, ജൈവ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന വലിയ ഉദ്യമമാണ് ഐ .എഫ് .എസ്സ് .ഇ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിൽ കോട്ടമല മൂന്നാം വാർഡ് നാരകക്കുഴിയിൽ പ്രവർത്തനം ആരംഭിച്ച യോഗത്തിൽ സോണൽ കോഡിനേറ്റർ ശ്രി. സൂരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷൈൻ കുമാർ പ്രവർത്തനം ഉദ്ഘാടനം ചെയ്തു സി .എസ്സ് .ഡി .എസ്സ് പീരുമേട് താലൂക്ക്‌ പ്രസിഡന്റ് കെ.വി. പ്രസാദ് ആശംസകൾ അറിയിച്ചു . ഐ.എഫ് .എസ്സ് .ഇ താലൂക്ക് കോഡിനേറ്റർ അമ്പിളി.റ്റിയും, ജില്ലാ കോഡിനേറ്റർ ബിന്ദു സജിയും പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത്കോഡിനേറ്റർ മഞ്ചുവും, പ്രിയാ മോൾ അനീഷ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here