ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി. 49 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. വയനാടിന് പുറമെ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.
വോട്ടെടുപ്പ് നടക്കുന്ന 49 സീറ്റുകളിലേക്ക് 82 വനിതകൾ ഉൾപ്പെടെ 695 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ നാല് ഘട്ടങ്ങളിലെ പോളിംഗ് ശതമാനം കുറവായതിനാൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വോട്ടർമാരോട് കൂടുതൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.