‘ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്ന ഒരാള്‍’; ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി.

0
54

ഹൈദരാബാദിൽ നിന്നും കെ ജി ജോർജിനെ ഒരുനോക്ക് കാണാൻ മമ്മൂട്ടി എത്തി. കെ.ജി ജോര്‍ജിന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നായിരുന്നു മമ്മൂട്ടി കൊച്ചിയില്‍ എത്തിയത്.

കാക്കനാട്ടെ വയോജന കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് രാത്രിയോടെ തന്നെ എത്തിചേര്‍ന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന പ്രത്യേക മുറിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയാണെന്നും മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണ് കെ.ജി ജോര്‍ജെന്നും മമ്മൂട്ടി പറഞ്ഞു. കെ.ജി ജോര്‍ജിന്റെ സിനിമകള്‍ ഇപ്പോഴും സജീവമാണെന്നും ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ചു വന്ന വ്യക്തിയാണെന്നും അനുസ്മരിച്ചു.

കാക്കനാട്ടെ വയോജന കേന്ദ്രം നടത്തിപ്പുകാരോട് വിവരങ്ങള്‍ തിരക്കി 15 മിനുട്ടോളം ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here