പ്രശസ്ത വയലിനിസ്റ്റ് ടി.എൻ കൃഷ്ണൻ അന്തരിച്ചു.

0
77

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പദ്മ അവാര്‍ഡ് ജേതാവുമായ ടി എന്‍ കൃഷ്ണന്‍ ചെന്നൈയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.

1926 ഒക്ടോബര്‍ 6ന് കേരളത്തില്‍ ജനിച്ച ടി എന്‍ കൃഷ്ണന്‍ പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

 

പദ്മഭൂഷനും പദ്മവിഭൂഷനും സംഗീത കലാനിധി പുരസ്‌കാരവും നേടിയിട്ടുണ്ട്. ആയിരത്തോളം സംഗീതക്കച്ചേരികളും നടത്തിയിട്ടുണ്ട്.

 

ചെന്നൈ മ്യൂസിക് കോളജില്‍ അധ്യാപകന്‍ കൂടിയായിരുന്ന ടി എന്‍ കൃഷ്ണന്‍ നിരവധി പേര്‍ക്ക് സംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കി.

 

ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മ്യൂസിക് & ഫൈന്‍ആര്‍ട്‌സില്‍ ഡീന്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here