തൃശ്ശൂരിൽ 1200 ലിറ്റർ വ്യാജ മദ്യവുമായി ഡോക്ടറും സംഘവും പിടിയിൽ.

0
62

തൃശൂരിൽ ഡോക്ടറുടെ നേതൃത്വത്തിൽ വ്യാജ മദ്യനിർമ്മാണം. പെരിങ്ങോട്ടുകരയിലാണ് ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് പറയുന്നു.

എക്സൈസ് നടത്തിയ റെയ്‌ഡിൽ 1200 ലിറ്റർ മദ്യം കണ്ടെത്തി. ഡോക്ടർ അനൂപിന് പുറമെ കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ ചിറയ്ക്കൽ സ്വദേശി പ്രജീഷ്, കൊല്ലം സ്വദേശി മെൽവിൻ ഉൾപ്പെടെ ആറുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഡോക്ടർ അനൂപ് ഓർത്തോപീഡിക് സർജനാണ് എന്നാണ് റിപ്പോർട്ട്. ഇയാൾ വരയൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here