റിക്കി പോണ്ടിങ്ങിന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
66

മെൽബൺ: ഓസ്‌ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്ങിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമന്ററി ബോക്സിലിരിക്കെയാണ് പോണ്ടിങ്ങിന് നെഞ്ചുവേദനയുണ്ടായത്. പെർത്തിൽ വെസ്റ്റിൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം കമന്ററി ബോക്‌സിൽ കമന്ററി പറയുകയായിരുന്നു അദ്ദേഹം.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച പോണ്ടിങ്ങിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഉച്ചഭക്ഷണ സമയത്തും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം സ്റ്റേ‌ഡിയം വിട്ടതായി  ഓസ്‌ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു. സെവൻ നെറ്റ് വർക്കിന്റെ ഏഴം​ഗ കമന്ററി ടീമിന്റെ ഭാ​ഗമായിരുന്നു 47കാരനായ പോണ്ടിങ്. മത്സരത്തിന്റെ ബാക്കി ഭാ​ഗങ്ങളിൽ കമന്ററി പറയുന്നതിൽ നിന്ന് അസുഖം ബാധിച്ചതിനാൽ പോണ്ടിങ് പിന്മാറിയെന്ന് ചാനൽ അധികൃതരും സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here