തെന്നിന്ത്യൻ താരം നയൻതാരയും തമിഴ് സംവിധായകൻ വിഘ്‌നേഷും തമ്മിലുള്ള പ്രണയവും ചിത്രങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ എപ്പോഴും വർത്തയാകാറുണ്ട്. ഇപ്പോഴിതാ ഇരുവരും തിരുവോണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
കൊച്ചിയിലുള്ള നയൻതാരയുടെ വസതിയിലായിരുന്നു ഓണാഘോഷം.
. പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത നയൻതാരയും കസവ് കരയുള്ള മുണ്ടും ഷർട്ടും ധരിച്ച വിഘ്‌നേഷ് ശിവനും ആണ് വിവിധ ചിത്രങ്ങളിൽ ഉള്ളത്. ആരാധകർക്ക് ഓണാശംസകൾ നേർന്ന് വിഘ്‌നേഷാണ് ചിത്രങ്ങൾ പങ്കുവച്ചത്.