മലപ്പുറം> കേരളത്തിന്റെ കുടുംബശ്രീയുടെ പെരുമയുമായി 18 അംഗ സംഘം ഡെല്‍ഹിയില്‍. വെള്ളിയാഴ്ച ഇവര്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കും.
വ്യാഴാഴ്ച രാവിലെ 6.15ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍നിന്നാണ് പോയത്. പട്ടികവര്‍ഗ–- പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 15 കുടുംബശ്രീ പ്രവര്‍ത്തകരും സംസ്ഥാന മിഷനിലെ മൂന്നുപേരുമാണ് സംഘത്തില്‍. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായാണ് സന്ദര്‍ശനം.
പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗത്തില്‍പ്പെട്ട കാസര്‍കോട് മഞ്ചേശ്വരം കുടുംബശ്രീ സിഡിഎസ് അംഗം സുനിത കോനേരിയോ, വയനാട് തിരുനെല്ലി കുടുംബശ്രീ പട്ടികവര്‍ഗ സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ഗ്രാമസമിതി ആരോഗ്യ വളണ്ടിയര്‍ സിനി വിജയന്‍, പാലക്കാട് ജില്ലയിലെ കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുമ്ബ പഞ്ചായത്ത് സമിതി പ്രസിഡന്റ് അനിത ബാബു, തൃശൂര്‍ അതിരപ്പള്ളി സിഡിഎസ് സാമൂഹ്യവികസന ഉപസമിതി കണ്‍വീനര്‍ സി രമ്യ, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ കണ്ണൂര്‍ ആലക്കോട് പഞ്ചായത്തിലെ പി എന്‍ ധന്യ, വയനാട് വെങ്ങപ്പള്ളിയിലെ കെ നിഷ, കോഴിക്കോട് പനങ്ങാട് പഞ്ചായത്തിലെ വി ശ്രീന, മലപ്പുറം കരുളായി പഞ്ചായത്തിലെ മിനി സുജേഷ്, കോട്ടയം എരുമേലി പഞ്ചായത്തിലെ അമ്ബിളി സജീവന്‍, ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ റോസമ്മ ഫ്രാന്‍സിസ്, കൊല്ലം ആര്യങ്കാവിലെ റസിയ അയ്യപ്പന്‍, തിരുവനന്തപുരം പനവൂരിലെ വി ടി വിദ്യാദേവി എന്നിവരും പട്ടികജാതി വിഭാഗത്തില്‍നിന്ന് മാതൃകാ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ എറണാകുളം എടവനക്കാട് പഞ്ചായത്തിലെ ഗിരിജ ഷാജി, പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ പി കെ ഗീത, ആലപ്പുഴ തഴക്കര പഞ്ചായത്തിലെ പ്രസന്ന ഷാജി എന്നിവരുമാണുള്‍പ്പെടുന്നത്.
കുടുംബശ്രീ സംസ്ഥാന മിഷന്‍ പട്ടികവര്‍ഗ പ്രോഗ്രാം മാനേജര്‍ എം പ്രഭാകരന്‍, അസി. പ്രോഗ്രാം മാനേജര്‍ എസ് ശാരിക, അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിലെ യങ് പ്രൊഫഷണല്‍ വി സുധീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. വെള്ളിയാഴ്ച പകല്‍ 12മുതല്‍ രണ്ടുവരെയാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനത്തിനുള്ള അനുമതി. ഏപ്രില്‍ ഒന്നിന് രാത്രി 9.15ന് സംഘം തിരിച്ചെത്തും