നവജീവന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സ്വയംതൊഴില്‍ വായ്പാ പദ്ധതി

0
94

നവജീവന്‍ പദ്ധതി പ്രകാരം സ്വയം തൊഴില്‍ ചെയ്യുന്നതിന് 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം (12,500 രൂപ) സബ്സിഡിയായി അനുവദിക്കും. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 55 വയസ് കഴിഞ്ഞ ഭിന്നശേഷിക്കാര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് വായ്പ നല്‍കുന്നതാണ് പദ്ധതി. ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍, കേരള ബാങ്ക്, കെ.എസ്.എഫ്.ഇ മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന വായ്പ ലഭിക്കും. അപേക്ഷ ഫോം employment.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here