RRB Recruitment 2025: റെയിൽവേയിൽ ആയിരത്തിലധികം ഒഴിവുകൾ,

0
42

ഇന്ത്യൻ റെയിൽവേയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഉദ്യോഗാർഥികൾക്ക് 2025 ഫെബ്രുവരി 21വരെ അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി ആറായിരുന്നു. പിന്നീട് അത് ഫെബ്രുവരി 16 വരെയും ഇപ്പോൾ 2025 ഫെബ്രുവരി 21 വരെയും ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നീട്ടി നൽകുകയുമായിരുന്നു.ഫെബ്രുവരി 21ന് രാത്രി 11.59ന് അപേക്ഷിക്കാനുള്ള വിൻഡോ ക്ലോസ് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

2025 ഫെബ്രുവരി 22 മുതൽ 2025 ഫെബ്രുവരി 23വരെ അപേക്ഷാ ഫീസ് അടയ്ക്കൽ സാധിക്കും. അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള മോഡിഫിക്കേഷൻ വിൻഡോ 2025 മാർച്ച് 6 മുതൽ 2025 മാർച്ച് 15 വരെ തുറന്നിരിക്കും. മിനിസ്റ്റീരിയൽ, ഐസൊലേറ്റഡ് തസ്തികകളിലേക്ക് അപേക്ഷിക്കാനാണ് അവസരമുള്ളത്. വിവിധ വിഭാഗങ്ങളിലായി 1,036 തസ്തികകൾ നികത്താനാണ് റിക്രൂട്ട്‌മെന്റ്.ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധികൾ, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ മനസ്സിലാക്കിയിരിക്കണം. ജനറൽ – ഒബിസി – ഇഡബ്ല്യുഎസ് ഉദ്യോഗാർഥികൾക്ക് 500 രൂപയും എസ്‌സി – എസ്ടി ഉദ്യോഗാർഥികൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.ഉദ്യോഗാർത്ഥികൾ സ്വന്തം ഫോട്ടോയും ഒപ്പും ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ, ഫോട്ടോ – ഒപ്പ് മങ്ങിയതോ, യോഗ്യതയില്ലാത്തതോ, നിലവാരമില്ലാത്തതോ ആണെന്ന് ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.

ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് 2025: ഒഴിവ് വിശദാംശങ്ങൾ

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി): 187
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി): 338
സയന്റിഫിക് സൂപ്പർവൈസർ (എർഗണോമിക്സ് ആൻഡ് ട്രെയിനിങ്): 3
ചീഫ് ലോ അസിസ്റ്റന്റ്: 54
പബ്ലിക് പ്രോസിക്യൂട്ടർ: 20
ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പിടിഐ) – ഇംഗ്ലീഷ് മീഡിയം: 18

ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി): 130
സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ: 3
സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ: 59
ലൈബ്രേറിയൻ: 10

പ്രൈമറി റെയിൽവേ ടീച്ചർ: 188
അസിസ്റ്റന്റ് ടീച്ചർ (സ്ത്രീ ജൂനിയർ സ്കൂൾ): 2
ലബോറട്ടറി അസിസ്റ്റന്റ് / സ്കൂൾ: 7
ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്റ്റ് & മെറ്റലർജിസ്റ്റ്): 12

എങ്ങനെ അപേക്ഷിക്കാം?

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (RRB) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹോംപേജിലെ RRB മിനിസ്റ്റീരിയൽ – ഐസൊലേറ്റഡ് വിഭാഗങ്ങളുടെ റിക്രൂട്ട്‌മെന്റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകേണ്ട ഒരു പുതിയ പേജിലേക്ക് എത്താം.
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, പോർട്ടലിൽ ലോഗിൻ ചെയ്യുക.

ഫോം സമർപ്പിച്ച പേജ് ഡൗൺലോഡ് ചെയ്യുക.
പേജിന്റെ പകർപ്പ് പ്രിന്റ് ചെയ്യുക.
RRB പരീക്ഷ 2025ന് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക് നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
RRB റിക്രൂട്ട്‌മെന്റ് പ്രക്രിയ 2025ന്റെ പൂർണ വിവരങ്ങൾ ലഭിക്കുന്നതിന് ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്‌സൈറ്റുമായി സമ്പർക്കം പുലർത്താം.

LEAVE A REPLY

Please enter your comment!
Please enter your name here