പ്രശസ്ത റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയത്തിന് പിന്നാലെ സര്‍പ്രൈസ് വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍. ജന്മനാടായ കൊല്ലം കോട്ടത്തലയില്‍ നല്‍കിയ സ്വീകരണത്തിനിടയിലായിരുന്നു അഖിലിന്‍റെ പ്രഖ്യാപനം. ഉടന്‍ തന്നെ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഉണ്ടാകുമെന്നും സിനിമയുടെ പേര് ‘ഓമന’ എന്നാണെന്നും അഖില്‍ പറഞ്ഞു. ബിഗ് ഹോസിലെ സഹമത്സരാര്‍ത്ഥിയും നടനുമായ ഷിജും താനും ചേര്‍ന്നായിരിക്കും ഓമനയുടെ തിരക്കഥ ഒരുക്കുകയെന്നും അഖില്‍ പറഞ്ഞു. സ്വന്തം നാടായ കോട്ടത്തലയില്‍ നടന്ന ചില സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തായാകും അഖില്‍ മാരാര്‍ ഓമന ഒരുക്കുക.
‘നല്ല നല്ല വിശേഷങ്ങള്‍ വരുന്നുണ്ട്, ചിലപ്പോള്‍ നായകനായി കണ്ടേക്കാം. മലയാളത്തിലെ വലിയ രണ്ട് സംവിധായകര്‍ വിളിച്ചിരുന്നു. പക്ഷെ അഭിനയക്കണെമെന്ന് എനിക്ക് വലിയ ആഗ്രഹമില്ല, ഇമ്മിഡിയറ്റ് ആയിട്ട് എനിക്ക് ഒരു സിനിമ ഡയറക്ട് ചെയ്യണം, പ്രൊജക്ടിന്‍റെ പേര് ഓമന എന്നാണ്. കോട്ടത്തലയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങള്‍ അതില്‍ ഉണ്ടാകും, ഞാനും ഷിജുവും ചേര്‍ന്നായിരിക്കും അതിന്‍റെ സ്ക്രിപ്റ്റ് എഴുതന്നത്’ – അഖില്‍ മാരാര്‍ പറഞ്ഞു.
കൂടാതെ ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയുടെ ഭാഗമാകാനും സാധ്യതയുണ്ടെന്നും ബിഗ് ബോസ് താരം വെളിപ്പെടുത്തി.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ശക്തമായ മത്സരം കാഴ്ചവെച്ചാണ് അഖില്‍ മാരാര്‍ വിജയി ആയത്. 50 ലക്ഷം രൂപയും മാരുതി സുസുക്കി നല്‍കിയ ഒരു എസ്.യു.വി കാറുമാണ് സമ്മാനമായി ലഭിച്ചത്. റെനീഷക്കാണ് രണ്ടാം സ്ഥാനം, ജുനൈസ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ശോഭ വിശ്വനാഥ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷിജുവിനാണ് അഞ്ചാം സ്ഥാനം. 50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖില്‍ മാരാര്‍ പ്രശസ്തനായത്. ഷോയുടെ ആദ്യഘട്ടം മുതല്‍ ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച മാരാര്‍ക്ക് നിരവധി ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു.