സുപ്രീംകോടതി ലോ ക്ലാർക്ക് റിക്രൂട്ട്‌മെന്റ് തസ്തികയിലേക്കുള്ള അപേക്ഷാ ക്ഷണിച്ചു.

0
49

സുപ്രീം കോടതി ഓഫ് ഇന്ത്യ (എസ്‌സിഐ) ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള അപേക്ഷാ ക്ഷണിച്ചു.  യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് sci.gov.in സന്ദർശിച്ച് അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി ഏഴ് ആണ്. പരീക്ഷ 2025 മാർച്ച് 9 ന് നടക്കുമെന്നും ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2025-2026 കാലയളവിൽ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  80,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

sci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിൽ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിക്കുക.
അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കുക.
വിദ്യാഭ്യാസ യോഗ്യത
നിയമ ബിരുദം (ഇന്റഗ്രേറ്റഡ് നിയമ ബിരുദം ഉൾപ്പെടെ).
ബിരുദം ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നായിരിക്കണം.

യോഗ്യത

ഗവേഷണത്തിലും വിശകലന രചനയിലും പ്രാവീണ്യം.
e-SCR, Manupatra, SCC Online, Lexis Nexis, Westlaw തുടങ്ങിയ ഓൺലൈൻ നിയമ ഗവേഷണ ഉപകരണങ്ങളെക്കുറിച്ചുള്ള അറിവ്.

പ്രായപരിധി

20 മുതൽ 32 വയസ് വരെ (ഫെബ്രുവരി 2, 2025 വരെ).

മൂന്ന് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ്

ഓബ്ജക്ടീവ് ടൈപ്പ് എഴുത്ത് പരീക്ഷ: (നിയമപരമായ അറിവ് വിലയിരുത്തൽ)
സബ്ജക്ടീവ് എഴുത്ത് പരീക്ഷ: (വിശകലന, രചനാ വൈദഗ്ദ്ധ്യ പരിശോധന)

 അഭിമുഖം

എഴുത്ത് പരീക്ഷകൾ (ഭാഗം I, II) ഒരേ ദിവസം ഇന്ത്യയിലെ 23 നഗരങ്ങളിലും നടക്കും.

അപേക്ഷാ ഫീസ്

ഫീസ്:  500 രൂപ (ബാങ്ക് ചാർജ് അധികം)
യുക്കോ ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഓൺലൈനായി ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് സുപ്രീം കോടതിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here