കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കേസിൽ വിധി നാളെ. കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതിയാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്.
2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ കഷായം കുടിക്കുന്നത്. തുടർന്ന വയ്യാതായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു.