യുവ സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐ‍ഡി തപ്പി സെെബർലോകം

0
17

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയാണ് സെെബർ ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ട്രോൾ വീഡിയോകളിലൂടെയും മീമുകളിലൂടെയും സെെബർ ലോകം വിഷയം ചർച്ച ചെയ്യുന്നു. എന്നാൽ ഇതിനിടയിൽ പ്രശ്നത്തിൽ ആദ്യം മുതൽ തന്നെ ഇടപെടുന്ന യുവ സബ് കളക്ടർ ആരാണെന്നും അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം ഐഡിയയും തേടുകയാണ് തേടുകയാണ് ഒരു കൂട്ടം ചെറുപ്പക്കാരികൾ.

സോഷ്യൽ മീഡിയയിലെത്തുന്ന സബ് കളക്ടറുടെ വീഡിയോയുടെ അടിയിൽ ഇത്തരത്തിലുള്ള കമൻ്റുകളാണ് മുഴുവൻ.

“കളക്ടർ സിംഗിൾ ആണോ?, കേസ് അന്വേഷണം സബ് കളക്ടറെ ഏൽപ്പിക്കണം, ഗോപൻ സ്വാമിക്ക് നന്ദി”  എന്നിങ്ങനെ നീളുന്ന കമൻ്റുകൾ.

യുവ സുന്ദര സബ് കളക്ടളോടുള്ള സ്നേഹം റീലുകളായും എത്തുന്നുണ്ട്.

ആരാണ് തിരുവനന്തപുരം സബ് കളക്ടര്‍

കണ്ണൂർ സ്വദേശിയായ ആല്‍ഫ്രഡ് ഒ വി ആണ് വൈറല്‍ ആയ സബ് കളക്ടര്‍. 2022ലാണ് ആല്‍ഫ്രഡ് ഐഎഎസ് നേടുന്നത്. സിവിൽ സര്‍വീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടിയാണ് ആല്‍ഫ്രഡ് സർവ്വീസിൽ എത്തുന്നത്.

കേരള കേഡറിൽ പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസറായെത്തിയ മെറിന്‍ ജോസഫ്, ദിവ്യ എസ്.അയ്യര്‍, യതീഷ് ചന്ദ്ര എന്നിവരെല്ലാം സൈബറിടത്ത് തരംഗം തീര്‍ത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here