മുതിർന്ന കന്നഡ നടി ലീലാവതി അന്തരിച്ചു

0
80

മുതിർന്ന കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലായിരുന്നു ജനനം.

കന്നഡയ്‌ക്ക് പുറമെ തമിഴ്, തെലുങ്ക്, സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലീലാവതി ചെയ്തിട്ടുണ്ട്. ഏതാണ്ട് അറുന്നൂറിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു.

തന്റെ പതിനാറാമത്തെ വയസ്സിൽ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നദി നിലവിൽ മകനോടൊപ്പം നെലമംഗലയിലായിരുന്നു താമസം. നടിയുസി വിയോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here