ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസമായ ഇന്ന് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍ കളത്തില്‍. ബാഡ്മിന്റണിലാണ് പ്രധാന പ്രതീക്ഷ. വനിതകളുടെ സിംഗിള്‍സില്‍ സുവര്‍ണ്ണ പ്രതീക്ഷ പിവി സിന്ധു ഫൈനലില്‍ മിച്ചെല്ലി ലീയെ നേരിടും. ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലക്ഷ്യ സെന്നും ഇറങ്ങുമ്പോള്‍ പുരുഷന്മാരുടെ ഡബിള്‍സ് ഫൈനലില്‍ ചിരാഗ്- സാത്‌വിക് സഖ്യവും ഇന്ന് ഫൈനലില്‍ മത്സരിക്കും.
ടേബിള്‍ ടെന്നിസില്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ വെങ്കല മെഡലിനായി സത്യന്‍ ഗനശേഖരന്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ശരത് കമാലും മത്സരിക്കാനിറങ്ങും. പുരുഷ ഹോക്കി ഫൈനല്‍ വൈകീട്ട് 5 മണിക്കാണ്. ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും