ന്യൂഡൽഹി: രാജ്യസഭ എംപിമാരുടെ യോഗം വിളിച്ച് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജൂലൈ 30നാണ് യോഗം വിളിച്ചിട്ടുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോവിഡ് സ്ഥിതിഗതികളും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
നേരത്തെ ലോക്സഭാ എംപിമാരുടെയും യോഗം സോണിയ വിളിച്ചിരുന്നു. നിലവിൽ രാജസ്ഥാനിൽ പാർട്ടി രാഷ്ട്രീയ പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് സോണിയ യോഗം വിളിച്ചിരിക്കുന്നത്.