കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ രണ്ട് പ്രതികൾ പിടിയിൽ. നിസാമുദ്ദീൻ, അബ്ദുൾ ഗഫൂർ എന്നിവരെയാണ് വയനാട്ടിൽ നിന്ന് പിടികൂടിയത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹൽ ഷാനുവും പിടിയിലായിരുന്നു.
ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇവർ രക്ഷപ്പെട്ടത്. കുറ്റവാളികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പ്രത്യേക സെല്ലിൽ നിന്നാണ് പോലീസിന്റെയും സുരക്ഷ ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് പ്രതികൾ രക്ഷപ്പെട്ടത്.