ചിലയിനം പച്ചക്കറികള്‍ക്ക് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അക്കൂട്ടത്തിലൊന്നാണ് മുള്ളങ്കിയും.
ജീവിതശൈലീരോഗങ്ങളില്‍ ഒന്നായി നാം കണക്കാക്കിയിരിക്കുന്ന പ്രമേഹം അഥവാ ഷുഗര്‍ നിയന്ത്രിക്കുന്നതിനും ഏറെ സഹായകമാണത്രേ മുള്ളങ്കി. രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്തുന്നതിന് ഇതിന് പ്രത്യേകമായി തന്നെ കഴിവുണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.
ധാരാളം പേര്‍ ദഹനസംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് ഇന്ന് പരാതി പറഞ്ഞുകേള്‍ക്കാറുണ്ട്. മിക്കവാറും അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് ഇത്തരത്തില്‍ ദഹനപ്രശ്നങ്ങള്‍ പതിവാകുന്നത്. ഇവ പരിഹരിക്കുന്നതിനും മുള്ളങ്കി സഹായകമാണ്.
മുള്ളങ്കിയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിന് സഹായകമാകുന്നത്. ദഹനപ്രശ്നങ്ങളില്‍ തന്നെ മലബന്ധം അകറ്റാനാണ് കാര്യമായും മുള്ളങ്കി പ്രയോജനപ്പെടുക.
ബിപിയുള്ളവരും മുള്ളങ്കി കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാം സഹായകമാണ്. മുള്ളങ്കിയിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിന്‍സ്’ രക്തയോട്ടം സുഗമമാക്കുന്നതിനും സഹായിക്കുന്നു.