ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ സൂര്യകുമാര്‍ കുറിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡുകളിലൊന്നാണ്.
കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഏകദിന പരമ്ബരയില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ മുഴുവന്‍ മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കാവുന്നത്.
ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നു മുതല്‍ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുള്ളവരില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ ബാറ്ററുമാണ് സൂര്യകുമാര്‍ യാദവ്. 1994ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് സൂര്യക്ക് മുമ്ബ് മൂന്നു തുടര്‍ മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായ ഇന്ത്യന്‍ ബാറ്റര്‍. വാലറ്റക്കാരില്‍ 1996ല്‍ അനില്‍ കുംബ്ലെയും 20032004ല്‍ സഹീര്‍ ഖാനും 20102011ല്‍ ഇഷാന്ത് ശര്‍മയും 20172019ല്‍ ജസ്പ്രീത് ബുമ്രയും സൂര്യക്കും സച്ചിനും മുമ്ബ് മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ഡന്‍ ഡക്കായിട്ടുണ്ട്.