ബ്യൂണസ് ഐറിസ്
ലോക ചാമ്ബ്യന്‍മാരായതിനുശേഷം അര്‍ജന്റീന ആദ്യമായി കളത്തിലേക്ക്. സൗഹൃദ ഫുട്ബോളില്‍ നാളെ പനാമയുമായിട്ടാണ് ലയണല്‍ മെസിയും കൂട്ടരും കളിക്കുക.
ബ്യൂണസ് ഐറിസിലാണ് കളി. നാലുദിവസത്തിനുശേഷം കുറസാവോയുമായും കളിക്കും.
പിഎസ്ജിയില്‍ അത്രനല്ല നിലയിലല്ല ഇപ്പോള്‍ മെസി. അവസാനകളിയില്‍ റെന്നെസിനോട് തോറ്റു. ചാമ്ബ്യന്‍സ് ലീഗില്‍നിന്ന് പുറത്തായി.
എയ്ഞ്ചല്‍ ഡി മരിയ, ജൂലിയന്‍ അല്‍വാരെസ്, എണ്‍സോ ഫെര്‍ണാണ്ടസ്, അലെക്സിസ് മക് അല്ലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എമിലിയാനോ മാര്‍ട്ടിനെസ് തുടങ്ങിയ ലോകകപ്പിലെ മിന്നും താരങ്ങളെല്ലാം ടീമിലുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം അലെസാന്‍ഡ്രോ ഗര്‍ണാച്ചോയും ടീമില്‍ ഇടംപിടിച്ചു. പരിക്കുകാരണം ലോകകപ്പ് നഷ്ടമായ ജിയോവാനി ലൊ സെല്‍സോ തിരിച്ചെത്തി.