30 / 10 / 2020: പ്രധാന വാർത്തകൾ

0
70

പ്രധാന വാർത്തകൾ

📰✍🏼 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ : 45,312,762

മരണ സംഖ്യ : 1,185,733

📰✍🏼 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 49881 പുതിയ രോഗികൾ, 517 മരണങ്ങൾ

📰✍🏼 കേരളത്തിൽ 7020 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല,രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി , 26 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 1429 ആയി

📰✍🏼 രോഗികൾ ജില്ല തിരിച്ച് :

തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93

📰✍🏼മയക്കുമരുന്ന് പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഒന്‍പതുമണിക്ക് അവസാനിപ്പിച്ച ചോദ്യം ചെയ്യലാണ് ഇന്ന് വീണ്ടും തുടരുക.

📰✍🏼കശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് പേര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ്.

📰✍🏼മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,902 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് . 7,883 പേര്‍ രോഗമുക്തി നേടി .

📰✍🏼ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇലക്‌ട്രോണിക്‌സ് – ഐടി മന്ത്രാലയം നിര്‍ദേശിച്ചു.

📰✍🏼എന്‍ഫോസ്‌മെന്റ് കസ്റ്റഡിയില്‍ തുടരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. ഇ ഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍.

📰✍🏼തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറില്‍. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 31നകം പൂര്‍ത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.

📰✍🏼കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

📰✍🏼എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

📰✍🏼പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപ്പെട്ട 8 കുടുംബങ്ങള്‍ക്കു ഞായറാഴ്ച ഭൂമി നല്‍കും. കുറ്റ്യാര്‍വാലിയില്‍ ആണ് ഇവര്‍ക്ക് ഭൂമി നല്‍കുക.

📰✍🏼പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ഐഎസ്‌ആര്‍ഒ ഉപഗ്രഹ വിക്ഷേപണം പുനരാരംഭിക്കുന്നു. വിദേശരാജ്യങ്ങളുടെ ഒമ്ബതെണ്ണമടക്കം പത്ത് ഉപഗ്രഹം അടുത്തമാസം ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കും

📰✍🏼തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മ്മാണത്തിന് സുപ്രീംകോടതി അനുമതി

📰✍🏼സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന നിര്‍ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

📰✍🏼പറവൂരിലെ പുനര്‍ജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എയ്ക്കെതിരെ പ്രാഥമികഅന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി

📰✍🏼സാമൂഹികമാധ്യമങ്ങളിലെ പോസ്‌റ്റുകളുടെ പേരില്‍ ജനങ്ങള്‍ക്കെതിരേയുള്ള പോലീസ്‌ നടപടിയില്‍ അതൃപ്‌തി അറിയിച്ച്‌ സുപ്രീംകോടതി

📰👍🏻കൊവിഡിനെ തു‌ടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പിടിച്ചുവച്ച ശമ്ബളം തിരികെ നല്‍കാന്‍ വിജ്ഞാപനമിറക്കി സംസ്ഥന സര്‍ക്കാര്‍.

📰✍🏼കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

📰✍🏼മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്ബനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്. 

📰✍🏼ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,739 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 4,138 പേര്‍കൂടി രോഗമുക്തരാവുകയും ചെയ്തു .

📰✍🏼കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മെ​ച്ച​പ്പെ​ട്ട നി​ല​യ​ല്‍ നി​ന്ന്​ കേ​ര​ള​ത്തി​ന്റെ സ്​​ഥി​തി മോ​ശ​മാ​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി

📰✍🏼അശ്ലീല യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 

📰✍🏼കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ലെയിം തീരുമാനമായി

📰✍🏼പ്രദേശവാസികളുടെ സമരത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസ്സപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം

📰✍🏼സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങളെല്ലാം മുസ്ലിം സമു​ദായം തട്ടിയെടുക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്.

📰✍🏼സാമ്ബത്തികസംവരണം: ആരുടെയും അവകാശം നേരിയ ശതമാനം പോലും ഹനിക്കില്ലന്ന്‌ മുഖ്യമന്ത്രി 

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️കുവൈത്തില്‍ വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്‍റൈന്‍ കാലയളവ് പതിനാല് ദിവസമായി തുടരും.

📰✈️യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു എണ്ണപ്പെട്ട ദിവസങ്ങള്‍ അവ ശേഷികെ യുവാക്കള്‍ കൂടുതലായും മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു.

📰✈️മെ​ക്സി​ക്കോ​യി​ല്‍ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 90,000 പി​ന്നി​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ 495 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ആ​കെ മ​ര​ണ​സം​ഖ്യ 90,309 ആ​യി.

📰✈️ഫ്രാന്‍സില്‍ നീ​സി​ലെ പ​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീകരാക്രമണത്തെ അ​പ​ല​പി​ച്ച്‌ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

📰✈️പാര്‍ലമെന്റ് ആക്രമണ കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ തീവ്രവാദവിരുദ്ധ കോടതി വെറുതെവിട്ടു.

📰✈️ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : വിദേശ രാജ്യങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോടെന്ന് സര്‍വേ

📰✈️ആഗോള സമ്ബദ്​വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്​ ഇതു​വരെ ജി20 രാജ്യങ്ങള്‍ 11 ലക്ഷം കോടി ഡോളര്‍ നല്‍കിയതായി ജി20 ഉച്ചകോടി അധ്യക്ഷനായ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ പറഞ്ഞു.

📰✈️രാ​ജ്യ​ത്ത് 760 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 124,666 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 767 ആ​യി ഉ​യ​ര്‍​ന്നു.

📰✈️ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്പെഷ്യല്‍ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ കത്തിയാക്രമണം

📰✈️വരുന്ന ക്രിസ്മസിനു മുന്‍പായി കൊവിഡ് വാക്സിന്‍ ലഭ്യമായിത്തുടങ്ങിയേക്കാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാക്സിന്‍ ടാസ്ക്ഫോഴ്സ്

🥉🏸⚽🏅🏏🥍🏅

📰⚽ യുറോപ്പ ലീഗ് : നാപ്പോളി, പി.എസ് വി , ആർസനൽ, ബെനഫിക്ക , എ സി മിലാൻ ടീമുകൾക്ക് വിജയം, ടോട്ടൻഹാമിന് തോൽവി

📰🏏 ഐ പി എൽ: കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി ചെന്നൈക്ക് 5 വിക്കറ്റ് ജയം

📰🏏ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്ബരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 

📰🏅

ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരിലും തൃശൂരിലും സിന്തറ്റിക് ട്രാക്കിന് കേന്ദ്ര യുവജനകാര്യ- കായികമന്ത്രാലയം ഭരണാനുമതി നല്‍കി. ഏഴുകോടി രൂപവീതമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

📰🏏പാകിസ്ഥാന്‍–-സിംബാബ്വെ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here