ഖത്തർ: 2032 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കി. 2022ൽ ലോകകപ്പ് കഴിഞ്ഞു കൃത്യം പത്ത് വര്‍ഷം പിന്നിടുമ്പോൾ നടക്കേണ്ട 2032 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള സന്നദ്ധതയാണ് ഖത്തര്‍ അറിയിച്ചിട്ടൂള്ളത്. ഇതിനായുള്ള താല്‍പ്പര്യം അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയതായി എഎഎഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിന്‍റെ ബഹുമുഖ വികസനപദ്ധതികള്‍ക്ക് ഒളിമ്പിക്സ് ആതിഥേയത്വം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ഷെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി എഎഎഫ് പിയോട് പറഞ്ഞു.
അതേസമയം, ഇന്ത്യയും 2032 ഒളിമ്പിക്സ് ആതിഥേത്വത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയയും ചൈനയ്ക്കൊപ്പം ദക്ഷിണ – ഉത്തര കൊറിയകള്‍ ചേര്‍ന്നുള്ള സംയുക്ത ആതിഥേയത്വത്തിനായുള്ള അപേക്ഷകളും ഐഒസിക്ക് ലഭിച്ചിട്ടുണ്ട്. വിവിധ ഘടകങ്ങള്‍ പരിശോധിച്ചാകും ഐഒസി തീരുമാനം പ്രഖ്യാപിക്കുക.