തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഇന്ന് 13 മരണങ്ങളും സ്ഥിരീകരിച്ചു. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ്14, തൃശൂര്‍ 10, തിരുവനന്തപുരം ഒൻപത്, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഏഴ് വീതവും, പത്തനംതിട്ട മൂന്ന്, കോഴിക്കോട്, കൊല്ലം ജില്ലകളിലെ രണ്ട് വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനുംരോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 22,344 പേരാണ് ഇനി ചികിത്സയിലുള്ളത്. 41,694 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം -461, മലപ്പുറം -352, കോഴിക്കോട് -215, തൃശൂര്‍ -204, ആലപ്പുഴ-193, എറണാകുളം -193, പത്തനംതിട്ട -180, കോട്ടയം -137, കൊല്ലം -133, കണ്ണൂര്‍ -128, കാസര്‍ഗോഡ് -101, പാലക്കാട് -86, ഇടുക്കി -63, വയനാട് -30
സമ്പര്‍ക്ക രോഗികൾ
തിരുവനന്തപുരം -445, മലപ്പുറം -332, കോഴിക്കോട് -205, തൃശൂര്‍ -183, എറണാകുളം -179, ആലപ്പുഴ -164, പത്തനംതിട്ട-145, കോട്ടയം -134, കൊല്ലം -131, കണ്ണൂര്‍-111, കാസര്‍ഗോഡ് -79, പാലക്കാട് -64, ഇടുക്കി -50, വയനാട് -21