ഒമാനില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു

0
108

അബുദാബി: ഒമാനില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 646 ആയി. 166 പേര്‍ക്ക് കൂടി രാജ്യത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഇതുവരെ 84,818, പേര്‍ക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 79, 409 പേര്‍ ഇതിനോടകം രോഗമുക്തരായി.

നിലവില്‍ 93.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 406 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here