തമിഴ്നാട്ടിൽ സമുദ്രോപരിതലത്തിൽ ‘ഡൂംസ് ഡേ’ മത്സ്യം കണ്ടെത്തിയതിനെ തുടർന്ന് ആശങ്ക ;

0
5
‘ഡൂംസ് ഡേ’ മത്സ്യം– അപൂർവ ആഴക്കടൽ ജീവികളിൽ ഒന്നാണിത്. സമുദ്രോപരിതലത്തിൽ ഈ മത്സ്യത്തെ കണ്ടെത്തിയപ്പോൾ മുതൽ ചർച്ചകളും തുടങ്ങി. സമുദ്രത്തിന്റെ ഇരുട്ടിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ഇവയെന്നും സമുദ്രോപരിതലത്തിൽ അപൂർവമായി കാണപ്പെടുന്നത് എന്നുമാണ് പ്രത്യേകത. ഇത്തരത്തിൽ ആംഗ്ലർ മത്സ്യം, ഓർഫിഷ് മത്സ്യം തുടങ്ങിയ നിരവധി ആഴക്കടൽ ജീവികളുണ്ട്. തമിഴ്‌നാട്ടിൽ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് മത്സ്യം കുടുങ്ങിയത്. സാധാരണയായി അപൂർവമായാണ് ഈ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലകളിൽ കുടുങ്ങുന്നത്. തമിഴ്‌നാട്ടിൽ കണ്ടെത്തിയ ഓർഫിഷ് 30 അടി നീളമുള്ള തിളങ്ങുന്ന ഫിഷായിരുന്നു. വെള്ളി നിറമുള്ള വലിയ മീനാണത്. നീളത്തിലുള്ള റിബൺ പോലുള്ളതാണ് ശരീരം. വളരെ വലിയ മത്സ്യമാണിത്. ആഞ്ച്- ആറ് മത്സ്യത്തൊഴിലാളികൾ ചേർന്നാണ് മത്സ്യത്തെ വലയ്ക്ക് പുറത്ത് എടുത്തത്.

200 മുതൽ 1,000 മീറ്റർ വരെ ആഴത്തിൽ കാണപ്പെടുന്നതിനാൽ ഇത്തരം വലിയ മത്സ്യങ്ങൾ അപൂർവ കാഴ്ചയാണ്. ഈ ഫിഷിനെ ‘ഡൂംസ്ഡേ ഫിഷ്’ എന്നാണ് വിളിക്കുന്നത്. ജാപ്പനീസ്, ചൈനീസ് ജനതക്കിടയിലും ഇത്തരം മത്സരങ്ങളെ കാണുന്നത് ദുരന്ത സൂചനയായി കണക്കാക്കുന്നു. വലിയ ഭൂകമ്പത്തിനോ അപകടങ്ങൾക്കോ ഒക്കെ മുന്നോടിയായാണ് ഇവ പ്രത്യക്ഷപ്പെടുക എന്ന് പലരും വിശ്വസിക്കുന്നു. ജാപ്പനീസ് നാടോടിക്കഥകളിൽ, ഇവയെ ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്.

2011 ൽ, ജപ്പാനിൽ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുമ്പ് ഇത്തരം മത്സ്യങ്ങളെ കണ്ടെത്തിയവരായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ശാസ്ത്രത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. നാടോടിക്കഥകളിലുള്ള ശാസ്ത്രീയ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ കാലാവസ്ഥാ വ്യതിയാനവും മലിനീകരണം മൂലം ആഴക്കടലിലെ സമ്മർദ്ദം ഉയരുന്നത് ഇത്തരം മത്സ്യങ്ങൾ സമുദ്രത്തിന്റെ ഉപരിതലത്തിലെത്താൻ കാരണമാകാം എന്നാണ് കണക്കാക്കുന്നത്.

ആഴക്കടൽ ജീവികളായ ഇവ സമുദ്രോപരിതലത്തിൽ വളരെ അപൂർവമായി മാത്രമാണ് കാണപ്പെടുന്നത്. ഇവയുടെ രൂപം പലപ്പോഴും അസാധാരണമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇവ ഭൂകമ്പങ്ങളോ ദുരന്തങ്ങളോ ഒക്കെ സൂചിപ്പിക്കുന്ന മത്സ്യങ്ങളാണ് എന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ജലപ്രവാഹങ്ങൾ ശക്തമാകുമ്പോഴും പരിസ്ഥിതിയിൽ സമ്മർദ്ദങ്ങൾ കൊണ്ടും രോഗം പോലുള്ള കാരണങ്ങൾ കൊണ്ടും ഇവ സമുദ്രോപരിതലത്തിൽ എത്താമെന്നാണ് ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here