ന്യൂഡൽഹി: മെട്രോ സർവീസ് ഘട്ടംഘട്ടമായി പുനഃരാരംഭിക്കാൻ അനുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ഡൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിൽ കോവിഡ് നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ കേന്ദ്രം ഉടൻ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേജരിവാൾ തന്റെ ട്വീറ്റിൽ വ്യക്തമാക്കി.