സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ സി.പിഐയുടെ മനസ് യു.ഡി.എഫിനൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ആറ് മാസമായി സര്‍ക്കാരിനെ പിന്തുണച്ച് സിപിഐയുടേതായി ഒരു പ്രസ്താവനയും ഇല്ല.
ഘടകകക്ഷി എം.എല്‍.എമാര്‍ സാങ്കേതികമായി മാത്രമേ സര്‍ക്കാരിനെ അനുകൂലിക്കുന്നുള്ളു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റ തീരുമാനം അധാര്‍മികമെന്നും ചെന്നിത്തല പറഞ്ഞു.